Web Desk

December 29, 2020, 12:08 pm

നടൻ രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

Janayugom Online

നടൻ രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി. രജനികാന്തിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഏറെ ചർച്ചക്ക് വഴി വെച്ചിരുന്ന ഒന്നാണ്. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും.

ജനുവരിയിലായിരിക്കും പ്രഖ്യാപനം എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരുന്നത്. ഇതിനിടെയാണ് ആരോഗ്യ നില മോശമായതിനെ തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട നടൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യ നില അനുകൂലമല്ലാത്തതിനാൽ രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

update

.