‘എനിക്കിനി മക്കൾ വേണ്ട’ കണ്ണീരോടെ നടൻ സാജു നവോദയ

Web Desk
Posted on October 30, 2019, 12:24 pm

വാളയാര്‍ പെണ്‍കുട്ടികള്‍കളുടെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധക്കൂട്ടായ്മയില്‍ കണ്ണീരണിഞ്ഞ് നടന്‍ സാജു നവോദയ. പത്ത് പതിനഞ്ച് വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍. ഭയങ്കര വിഷമമുണ്ട്. പക്ഷേ ഇനി എനിക്ക് മക്കള്‍ വേണ്ട. അത്രയ്ക്കും വിഷമമുണ്ടെന്നും സാജു പറഞ്ഞു.

വാളയാർ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാൻ. ഒരു രാഷ്ട്രീയപാർട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികൾക്കു നീതി ലഭിക്കണം. കലാകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്ന നിലക്കാണ് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തതെന്നും സാജു പറഞ്ഞു.

ഇവിടെ പിഞ്ചു കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കൾ ഉണ്ടാകരുത് എന്നാണ് ഇപ്പോൾ ആഗ്രഹം. മക്കളുണ്ടായാൽ അവർക്ക് ഈ നാട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുന്നതാണ് നല്ലത്. ഇതുപോലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. കുറച്ചു മാത്രമേ ജനങ്ങള്‍ അറിഞ്ഞിട്ടുള്ളു. അറിയാത്ത എത്രയോ സംഭവങ്ങളുണ്ട്,​ എത്രയോ മക്കളുണ്ട്. ഇതൊക്കെ ചെയ്തവര്‍ ഒരു ആറുമാസം കഴിയുമ്പോള്‍ വീണ്ടും പുറത്തിറങ്ങും. വീണ്ടും പിഞ്ചുകുട്ടികളുടെ നേരെയായിരിക്കും പെരുമാറുകയെന്നും അദ്ദേഹം പറഞ്ഞു.