ടെലിവിഷൻ താരം സമീർ ശർമയെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Web Desk
Posted on August 06, 2020, 3:43 pm

ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ‘യെ റിഷ്ദ ഹെ പ്യാര്‍ കാ’ എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തിൽ ആകസ്മിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തതായി  മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജോർജ് ഫെർണാണ്ടസ് പറഞ്ഞു. നടന്റെ ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ENGLISH SUMMARY: actor sameer shar­ma sui­cide at home

YOU MAY ALSO LIKE THIS VIDEO