പിറന്നാൾ ആഘോഷം കഴിഞ്ഞു വരവെ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് മർദനമേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിയായ യദു സായന്ത് ആരോപിച്ചു. ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ആയിരുന്നു മർദനം.
ബിജെപി മന്ദിരത്തില്‍ നിന്ന് രണ്ടുപേരെത്തിയാണ് ആദ്യം മര്‍ദിച്ചത്. പിന്നീട് അവര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് കൂടുതല്‍ പേര്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. യദുവിനെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. രക്ഷപ്പെട്ട് ഒരു വീട്ടിൽ കയറി നിന്ന കുട്ടികളെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.