Site iconSite icon Janayugom Online

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: നടൻ സോബി ജോർജിന് മൂന്നു വർഷം തടവ്

വഞ്ചനാക്കേസില്‍ നടൻ കലാഗൃഹം സോബി ജോർജിന് മൂന്നു വർഷം തടവ്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ഇടക്കൊച്ചി സ്വദേശിയായ പീറ്റർ
വിത്സൻ എന്നയാള്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.

ഇരുവര്‍ക്കും മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും മൂന്നും പ്രതികളാണിവർ. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജ്‌ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014‑ലാണ് കേസിനാസ്പദമായ സംഭവം.

Eng­lish Sum­ma­ry: Actor Sobi George has been jailed for three years
You may also like this video

Exit mobile version