6 November 2025, Thursday

Related news

November 6, 2025
November 5, 2025
August 22, 2025
May 10, 2025
April 9, 2025
March 31, 2025
February 21, 2025
October 8, 2024
September 30, 2024
July 9, 2024

അമിതവേഗത: യാത്രികന് പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Janayugom Webdesk
കൊച്ചി
February 27, 2024 10:52 am

അമിതവേഗതയില്‍ വാഹനം ഓടിച്ചതിനുപിന്നാലെ യാത്രക്കാരന് പരിക്കുപറ്റിയ സംഭവത്തില്‍ നടൻ സുരാജ് സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്യും. നടൻ അമിത വേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.

ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയിരുന്നില്ല. റജിസ്റ്റേർഡ് ആയി അയച്ച നോട്ടീയ് സുരാജ് വെഞ്ഞാറമൂട് കൈപറ്റിയതിന്റെ രസീത് മോട്ടോർ വാഹനവകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്.

2023 ജൂലൈ 29ന് രാത്രിയായിരുന്നു തമ്മനംകാരണക്കോടം റോഡിൽ സുരാജ് വെഞ്ഞാറമൂട് അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രകന് പരിക്കേറ്റത്. അപകടത്തിൽ മഞ്ചേരി സ്വദേശി ശരത്തിന്റെ വലതുകാലിലെ വിരലുകൾക്ക് സാരമായ പരിക്കേറ്റിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് പിന്നീട് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.

Eng­lish Sum­ma­ry: Actor Suraj Ven­jaram­mood’s license to be sus­pend­ed for pas­sen­ger injury incident

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.