20 April 2024, Saturday

Related news

March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024
January 2, 2024
January 1, 2024
December 4, 2023
November 28, 2023

നടന്‍ വിജയ് ബാബു കൊച്ചിയിലെത്തി

Janayugom Webdesk
കൊച്ചി
June 1, 2022 10:08 am

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് എത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്.സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് വിവരം. 

ആദ്യ ഘട്ടത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയക്കും.കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള അറസ്റ്റ് വിലക്കിയിരുന്നു. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. വിജയ് ബാബു നാട്ടിലെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. 

Eng­lish Summary:Actor Vijay Babu arrives in Kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.