വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു

Web Desk
Posted on June 20, 2019, 12:29 pm

മീടൂ ആരോപണത്തില്‍ നടന്‍ വിനായകനെ പൊലീസ്  അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ വിനായകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

vinayakan

വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന ആക്ടിവിസ്റ്റും മുന്‍ മുന്‍ മോഡലുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തിരുന്നു.കോട്ടയം പാമ്ബാടി സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണു പരാതിക്കാരി. കുറച്ചു നാള്‍ മുന്‍പ് കല്‍പറ്റയില്‍ ഒരു പരിപാടിക്കു ക്ഷണിക്കാന്‍ വിനായകനെ ഫോണ്‍ വിളിച്ചപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്നാണു പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.വിനായകന്‍ ഫോണില്‍ മോശമായി സംസാരിച്ചുവെന്നാരോപിച്ച്‌ യുവതി നേരത്തെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതേസമയം, തന്നോട് അപമര്യാദമായി ഒരാള്‍ സംസാരിച്ചപ്പോള്‍ അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് നടന്റെ ന്യായം.

Image result for vinayakan