വിനായകൻ സംവിധായകനാകുന്നു; നിർമാണം ആഷിഖ് അബു

Web Desk
Posted on September 20, 2020, 10:32 pm

നടന്‍ വിനായകന്‍ സംവിധായകനാകുന്നു. ‘പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരം സംവിധായകുന്നത്.  സംവിധായകന്‍ ആഷിക് അബുവാണ് ഇക്കാര്യം പുറത്തുവിട്ടത്.

അഭിനയത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ ‘പാര്‍ട്ടി‘യിലൂടെ  അടുത്ത വര്‍ഷം സംവിധായകന്റെ വേഷത്തിലെത്തുമെന്ന് ആഷിഖ് അബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിനായകന്‍ തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്യുന്നതെന്നും ആഷിഖ് അബു പറഞ്ഞു.