നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയിൽ നിന്നുള്ള ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. ദിലീപടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്. ഫോൺ പൊലീസ് സംഘം പിടിച്ചെടുത്തു.
ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കോടതി മുറിയില്‍ മൊബൈല്‍ അടക്കമുള്ള സാധനങ്ങള്‍ക്ക് കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എടുക്കുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി സലീമും സുഹൃത്തായ ആഷിക്കും കോടതി ഉത്തരവ് ലംഘിച്ചതായി പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ആഷിക് വിചാരണവേളയില്‍ സലീമിനൊപ്പം കോടതിയിലെത്തിയതാണ്.
English summary: Actress abduction case; accused capture court processing
YOU MAY ALSO LIKE THIS VIDEO