നടിയും കന്നഡ ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍. . മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ജയശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
നേരത്തെ ആരാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി ജയശ്രീ രാമയ്യ സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കിട്ടിരുന്നു ‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട…’ എന്നായിരുന്നു കുറിപ്പ്. സംഭവം ചര്‍ച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.
കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്.
ENGLISH SUMMARY: actress and Big Boss Kannada Contestant Jayashree Ramaiah found dead
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.