നടിയും ഗായികയും നാടോടി കലാകാരിയുമായ പര്‍വായ് മുനിയമ്മ(83)അന്തരിച്ചു. വര്‍ഷങ്ങളായി രോഗബാധിതയായി ചികിത്സയിലായിരുന്നു മുനിയമ്മ. ഇന്ന് രാവിലെ മധുരയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
മുനിയമ്മ ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്താണ് തന്റെ ആലാപന ജീവിതം ആരംഭിക്കുന്നത്. ജനപ്രിയ ലൈറ്റ് മ്യൂസിക് ട്രൂപ്പായ ലക്ഷ്മണ് ശ്രുതിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ഇടം നേടി. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിരവധി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പോക്കിരി രാജ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
സംഗീത സംവിധായകന് വിദ്യാസാഗറാണ് മുനിയമ്മയെ സിനിമകള്‍ക്ക് പരിചയപ്പെടുത്തിയത് എങ്കിലും അതിനൊക്കെ മുമ്പ് തന്നെ എ ആര് റഹ്മാനടക്കം നിരവധി സംവിധായകര്‍ അവരെ സമീപിച്ചിരുന്നു. തോറനയി, കോവില്‍, മാന്‍ കരാട്ടെ, വെംഗായ്, വീരം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2012 ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചു.
English Summary: Actress and singer Parvai Muniyamma passed away.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.