Web Desk

June 11, 2020, 5:57 pm

നിങ്ങളാണെന്റെ ശക്തി, ഒരുക്കല്‍ കൂടി ആ വ്യക്തിയെ കുറിച്ച് തുറന്നു പറച്ചിലുമായി നടി അനുശ്രീ

Janayugom Online

മലയാള സിനിമയില്‍ തന്റേതായ ഒരു ഇടംകണ്ടെത്തിയ മലയാളികളുടെ പ്രിയ താരം അനുശ്രീ തന്റെ സഹോദരന് തന്നോടുള്ള വാത്സല്യവും സ്‌നേഹവും വ്യക്തമാക്കുന്ന ഒരു കുറിപ്പുമായാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഏറെ നാളത്തെ ലോക്ഡൗണ്‍ ഇടവേളയ്ക്ക് ശേഷം താരം നടത്തുന്ന ഒരു ഫോട്ടോ ഷൂട്ടില്‍ തന്റെ സഹോദരന്‍ കാണിക്കുന്ന കരുതലിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമാണ് അനുശ്രീ കുറിപ്പില്‍ പങ്കുവെക്കുന്നത്.

ആറ്റില്‍ ഇറങ്ങിയുള്ള ഫോട്ടൗഷൂട്ടിനിടെയാണ് അനുജത്തിയുടെ സുരക്ഷയ്ക്കായ് നേരത്തെ വെള്ളത്തിലിറങ്ങി മുങ്ങിക്കിടക്കുന്ന സഹോദരന്റെ ഫോട്ടോയാണ് അനുശ്രി തന്റെ ഫോട്ടോകള്‍ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്. രണ്ട് ദിവസമായി മഴയുള്ളതിനാല്‍ നല്ല ഒഴുക്കുണ്ടായിരുന്ന ആറ്റിലായിരുന്നു താരം ഫോട്ടോ ഷൂട്ടിനായി ഇറങ്ങിയിരിന്നത്. ഈ സമയം അനുശ്രിയുടെ സുരക്ഷയ്ക്കായ് ആദ്യം വെള്ളത്തിലിറങ്ങിയത് സഹോദരന്‍ അനൂപ് ആയിരുന്നു.

Like always…You are my pil­lar of strength Anoob Anna.…എന്നത്തെയും പോലെ അനൂപ് ഏട്ടാ, നിങ്ങളാണ് എന്റെ ശക്തി. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റില്‍ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്.… ഞാന്‍ പോസ് ചെയ്ത് തുടങ്ങുന്നതിന് മുന്നേ മുങ്ങിയിരിക്കാനും.. ഞാന്‍ പോസ് ചെയ്ത് കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണന്‍ ഇറങ്ങിയിരുന്നു. ഏട്ടനാണ് എന്റെ ശക്തി, My under­wa­ter secu­ri­ty wall
എന്നാണ് അനുശ്രി തന്റെ സഹോദരന്റെ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇടവേളയ്ക്ക് ശേഷം നടി അനുശ്രീ പങ്കുവെച്ച തന്റെ പുത്തന്‍ ഫോട്ടകളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വയറലായിരിക്കുകയാണ്.

Eng­lish Sum­ma­ry: Actress anus­rees face­book post about her brother

You may also like this video