29 March 2024, Friday

Related news

March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024
March 3, 2024
February 26, 2024
February 26, 2024
February 19, 2024

നടി അർച്ചന കവിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ

Janayugom Webdesk
കൊച്ചി
May 25, 2022 11:54 am

നടി അർച്ചന കവിയുടെ പരാതിയിൽ വിശദീകരണം നൽകി പൊലീസ് ഉദ്യോഗസ്ഥർ. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരങ്ങൾ തേടിയത് രാത്രി പട്രോളിംഗിന്റെ ഭാഗമായാണ്. ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ മറുപടി നൽകി.

പൊലീസ് മോശമായി പെരുമാറിയെന്നും ഒട്ടും സുരക്ഷിതമായി തോന്നിയില്ലെന്നുമായിരുന്നു അർച്ചനയുടെ പരാതിയിൽ പറഞ്ഞിരുന്നത്. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് താരം പറയുന്നു.

സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്യവേ തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവച്ചത്.

Eng­lish summary;Actress Archana Kavi has not been mis­treat­ed, police said

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.