വീഡിയോ പുറത്ത് വിടുമെന്ന് നടനെ ഭീക്ഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമിച്ചു; നടി അറസ്റ്റിൽ

Web Desk
Posted on December 02, 2019, 10:03 am

നടന്റെ കയ്യില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മറാഠി നടി സാറ ശ്രാവണ്‍ അറസ്റ്റില്‍. നടന്‍ സുഭാഷ് യാദവിന്റെ കയ്യില്‍ നിന്നാണ് 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി.

സാറയും സുഭാഷും പരിചയക്കാരാണ്. ഇവര്‍ ഒരുമിച്ചെത്തിയ ചിത്രം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്.

തുടര്‍ന്ന് നടന്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. നടനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. ഈ വീഡിയോ സുഭാഷ് അറിയാതെ നടിയും സംഘവും റെക്കോഡ് ചെയ്യുകയും ചെയ്തു.

വീഡിയോ പുറത്തു വിടാതിരിക്കാന്‍ 15 ലക്ഷം രൂപ നല്‍കണമെന്ന് നടിയും സംഘവും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ തട്ടിപ്പ് സംഘത്തിലുളള ഒരാളുടെ കയ്യില്‍ നിന്ന് വീഡിയോ പുറത്തു പോകുകയായിരുന്നു. ഇതോടെ നടന്‍ പോലീസിനെ സമീപിക്കുകയും , നടിയെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ നടിയുടെ ജാമ്യപേക്ഷ കോടതി തള്ളി.

you may also like this video;