നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി മുകേഷ് ഹാജരായി

Web Desk

കൊച്ചി

Posted on September 15, 2020, 10:08 pm

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടൻ മുകേഷ് കോടതിയിൽ ഹാജരായി. കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് ഇനി പൂർത്തിയാക്കേണ്ടത്. ഇതിൽ 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പ്രത്യേക കോടതിയിൽ പൂർത്തിയായി കഴിഞ്ഞു.

അതേസമയം ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ദീലിപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിറകെയാണ് പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹർജി നൽകിയത്. ദിലീപും, മുഖ്യപ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്ന പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴിമാറ്റിയെന്നാണ് സൂചന.

85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് വിലക്കുന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികൾ നടൻ ലംഘിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

ENGLISH SUMMARY:Actress ass ault case lat­est news
You may also like this video