19 April 2024, Friday

Related news

April 16, 2024
February 28, 2024
February 7, 2024
February 27, 2023
February 22, 2023
February 21, 2023
February 15, 2023
February 3, 2023
January 24, 2023
December 14, 2022

നടിയെ ആക്രമിച്ച കേസ്: പുതിയ അറസ്റ്റ് അറിഞ്ഞില്ലെന്ന് കോടതി

Janayugom Webdesk
June 7, 2022 9:58 pm

നടിയെ ആക്രമിച്ച കേസിൽ വീണ്ടും അന്വേഷണ സംഘത്തിനെതിരെ വിചാരണക്കോടതി. ആലുവയിലെ വ്യവസായിയും ദിലീപിന്റെ സുഹൃത്തുമായ ശരത്തിന്റെ അറസ്റ്റ് അറിഞ്ഞില്ലെന്നാണ് കോടതിയുടെ പരാമർശം. എന്നാൽ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ അങ്കമാലി കോടതിയിലാണ് സമർപ്പിച്ചതെന്ന് അന്വേഷണ സംഘം മറുപടി നൽകി.
ഇതിനിടെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുമാറിയതിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച്, ക്രൈംബ്രാഞ്ച് മെമ്മറി കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയെന്നും, എന്നൊക്കെ കാർഡ് തുറന്ന് പരിശോധിച്ചെന്നുമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. 

കാർഡിലെ ഓരോ ഫയലുകളിലെയും ഫയൽ പ്രോപ്പർട്ടീസ് പരിശോധിക്കണം. അതിനായി വീണ്ടും മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരസിച്ചിരുന്നു. ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാൽ വീണ്ടും പരിശോധന വേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. തുടർന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. 

കേസിൽ നിർണായക പ്രാധാന്യമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം നിഷേധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെടും. 2018 ജനുവരി 09,ഡിസംബർ 13 തീയതികളിൽ ഹാഷ് വാല്യുവിൽ മാറ്റം വന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കാർഡ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് സംഭവം.
വിചാരണക്കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം നിലനിൽക്കെയാണ് ഹാഷ് വാല്യു വിഷയം ഉയർന്നുവന്നത്. നടിയും ദൃശ്യങ്ങൾ ചോർന്നതായി പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന വാദത്തിലുറച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. 

Eng­lish Sum­ma­ry: Actress assault case: Court does not know new arrest

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.