18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 11, 2025
March 5, 2025
March 1, 2025
March 1, 2025
February 28, 2025
February 26, 2025
February 24, 2025
February 21, 2025
February 12, 2025

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവിശ്യം കോടതി അംഗീകരിച്ചു

Janayugom Webdesk
കൊച്ചി
August 22, 2022 12:41 pm

നടിയെ ആക്രമിച്ച കേസില്‍ കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്ന് അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹൈക്കോടതിയില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. ഇന്‍കാമറ ആയി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യമാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് അനുവദിച്ചു. ഹൈക്കോടതി നേരത്തെ ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഈ നടപടി നിയമപരമല്ലെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക് നീതി ലഭിക്കില്ലെന്ന് അതിജീവിത ഹര്‍ജിയില്‍ പറയുന്നു.

Eng­lish Summary:Actress assault case; The court accept­ed the demand of Atijeeva
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.