Web Desk

November 26, 2020, 10:52 am

നടിയെ അക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാകാൻ കോടതി

Janayugom Online

നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.

വിചാരണകോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തളളിയതിന് തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇക്കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു. അപമാനിക്കുന്ന തരത്തിലുളള ചോദ്യങ്ങള്‍ക്ക് പോലും കോടതി അനുവാദം നല്‍കിയെന്നും നടിയുടെ ആരോപണം ഉണ്ട്. സ്വഭാവശുദ്ധിയെ പറ്റിയുളള ചോദ്യങ്ങള്‍ പോലും അനുവദിക്കപ്പെട്ടു. 40 ലധികം അഭിഭാഷകര്‍ വിചാരണ നടക്കുമ്പോള്‍ കോടതി മുറയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ ഉണ്ടായിയെന്നുമാണ് നടിയുടെ ആരോപണം.

ENGLISH SUMMARY: actress attack case; court trial

YOU MAY ALSO LIKE THIS VIDEO