കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വിഡിയോ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറാനാകില്ലെന്നു വിചാരണക്കോടതി. എന്നാൽ അടുത്ത ബുധനാഴ്ച ദൃശ്യങ്ങൾ പരിശോധിക്കാം. പരിശോധനയ്ക്കുള്ള വിദഗ്ധനെ സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി നിർദേശിച്ചു.ദിലീപിന്റെ മൂന്ന് മൊബൈൽ ഫോണുകളിൽ നിന്ന് ഉൾപ്പെടെ കണ്ടെത്തിയ ദൃശ്യങ്ങൾ പലരുടെയും സ്വകാര്യത ഹനിക്കുന്നതാണ്.
ഇത് ദിലീപിന് കൈമാറുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തി വശത്താക്കുന്നതിനും ഇടയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ആവശ്യം കോടതി തള്ളിയത്. ഇതേ ആവശ്യവുമായി ദിലീപ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതിയും ഈ ആവശ്യം തള്ളിയിരുന്നു.
you may also like this video
ദിലീപിന്റെ ക്വട്ടേഷനിൽ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസ് പരിഗണിക്കുമ്പോഴാണ് വിചാരണക്കോടതി ഇക്കാര്യം അറിയിച്ചത്. ഒരു കാരണവശാലും ദൃശ്യങ്ങൾ കൈമാറാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.അന്വേഷണ സംഘം 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ സമ്പൂർണ പകർപ്പാണ് ദിലീപ് തേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.