നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. നടിയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നതിനായി മാറ്റിയത്. വിധി പ്രസ്താവിക്കുന്നത് വരെ വിചാരണ കോടതി നടപടികള്‍ക്കുള്ള സ്റ്റേ തുടരും.
അതേസമയം,വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്ഷനങ്ങളുമായി ആക്രമണത്തിന് ഇരയായ നടി . കോടതിമുറിയില്‍ താന്‍ പലപ്പോഴും കരയേണ്ട സാഹചര്യമുണ്ടായെന്ന് നടി ഹെെക്കോടതിയില്‍ വ്യക്തമാക്കി . വ്യക്തിപരമായി അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം നടത്തി. നാല്പതിലേറെ അഭിഭാഷകര്‍ക്ക് മുന്നിലായിരുന്നു വിചാരണയെന്നും ഒരു തരത്തിലും മുന്നോട്ട് പോകാൻ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഈ ഹർജി നൽകി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി വ്യക്തമാക്കി.
ഇരയെ പലപ്പോഴും അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ വിചാരണ കോടതി ഇത് തടയാന്‍ ഇടപെട്ടില്ലെന്ന് സംസ്ഥാന സർക്കാറും ഹൈക്കോടതിയെ അറിയിച്ചു. വനിത ജഡ്ജി തന്നെ വാദം കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. പല തവണ വൈകിട്ട് ആറ് ശേഷവും ക്രോസ്സ് എക്സാമിനേഷൻ തുടർന്നു. ഇരയ്ക്ക് ആവശ്യമുള്ള ഇടവേളകൾ നൽകി വേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി ന്യായങ്ങൾക്ക് എതിരായാണ് വിചാരണ കോടതി പ്രവര്‍ത്തിച്ചു എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
English summary: Actress attack case follow up
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.