Web Desk

കൊച്ചി

March 05, 2020, 5:26 pm

നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബു കൂറുമാറി

Janayugom Online

നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിനിടെ നടനും ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു കൂറുമാറി. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായ മൊഴിയാണ് പ്രത്യേക കോടതിയില്‍ വിസ്താരത്തിനിടെ അദ്ദേഹം നൽകിയത്.

കേസിലെ പ്രതിയായ ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് നടി നേരത്തെ അമ്മയിൽ പരാതിപ്പെട്ടിരുന്നു. ഇത് താൻ ദിലീപിനോട് ചോദിച്ചിരുന്നെന്നും മുൻ മൊഴിയിലുണ്ടായിരുന്നു. ഇക്കാര്യം ഇടവേള ബാബു പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്നാണ് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്.

ദിലീപിന് അനുകൂലമായി മൊഴി മാറ്റിയതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസിൽ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. അതേസമയം കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കേണ്ടതായിരുന്നു. എന്നാൽ സമയമില്ലാത്തതിനാൽ ശ്യാമളയുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Eng­lish Sum­ma­ry; actress attack case; idav­ela babu changed his statement

YOU MAY ALSO LIKE THIS VIDEO