Web Desk

January 11, 2021, 9:05 am

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും

Janayugom Online

നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. കേസുമായി ബന്ധപ്പെട്ട് സാക്ഷിവിസ്താരത്തിന്റെ അടക്കമുളള തിയതികള്‍ ഇന്ന് തീരുമാനിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

ആദ്യഘട്ടത്തില്‍ വിസ്തരിക്കേണ്ട 180 സാക്ഷികളില്‍ 44 സാക്ഷികളുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുളളത്. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ വിചാരണ പൂര്‍ത്തിയാക്കാനുളളതിനാല്‍ എത്രനാള്‍ കൂടെ വിചാരണ നടപടികള്‍ക്ക് വേണ്ടിവരുമെന്ന കാര്യവും പ്രോസിക്യൂഷൻ ഇന്ന് കോടതിയില്‍ അറിയിക്കും.

ENGLISH SUMMARY: actress attack case tri­al be resume on today

YOU MAY ALSO LIKE THIS VIDEO