Janayugom Online
wcc and dileep

നടി ആക്രമിക്കപ്പെട്ടത് സിനിമയാക്കാനും യുദ്ധം: സ്ത്രീകൂട്ടായ്മയ്ക്ക് എതിരിടാന്‍ ദിലീപും ആളൂരും ‘അവാസ്തവ’വുമായി രംഗത്തേയ്ക്ക്

Web Desk
Posted on July 03, 2018, 7:39 pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കാനൊരുങ്ങി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന ബി എ ആളൂര്‍.

‘അവാസ്തവം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം അഭിഭാഷകനായ ആളൂരാണ്.
സിനിമാ ചിത്രീകരമവുമായി ബന്ധപ്പെട്ട് ആളൂര്‍ ദിലീപിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സലിം ഇന്ത്യയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിരക്കഥ ആളൂരിന്റേതാണ്.
ഒരു ക്രൈം ത്രില്ലര്‍ സിനിമയായിരിക്കുമിത്. ഗസ്റ്റ് റോളില്‍ നടന്‍ ദിലീപുമെത്തും. അനുഷ്‌ക ഷെട്ടി, വിദ്യാബാലന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും ചിത്രത്തിലുണ്ടായിരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം സ്ത്രീ കൂട്ടായ്മയും ഇതേ കഥ ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചിരുന്നു. ആക്രമിക്കാനുണ്ടായിരുന്ന കാരണവും ചിത്രത്തില്‍ വ്യക്തമാക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ചിത്രീകരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.