നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരെ സര്‍ക്കാരും

Web Desk

കൊച്ചി

Posted on October 30, 2020, 2:34 pm

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും. നടിയെ പ്രതിഭാഗം മാനസികമായി പീഡിപ്പിക്കുന്നവെന്ന് അറിയിച്ചിട്ടും ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് പ്രതികള്‍ക്ക് നല്‍കുന്ന രേഖകളുടെ പകര്‍പ്പ് നല്‍കുന്നില്ല. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കാന്‍ തയ്യാറാണന്നും ഹെെക്കോടയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി ഹെെക്കേടതിയെ സമീപിച്ചിരുന്നു. കേസ് വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗം വക്കീല്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. വിചാരണക്കോടതി പക്ഷാപാതപരമാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പരാതിക്കാരിയായ തന്റെ മൊഴിയിലുള്ള പല കാര്യങ്ങളും വിചാരണകോടതി രേഖപ്പെടുത്തിയില്ലെന്നു നടി ആരോപിക്കുന്നു.

Eng­lish sum­ma­ry: Actress attacked case fol­lowup

You may also like this video: