വസ്ത്രാലത്തിലും മുഖത്തും ചോരക്കറ, വസ്ത്രങ്ങൾ കീറിപ്പറിഞ്ഞത്.. നടി ബിഡിത ബാഗയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ ശരീരത്തിൽ അനുവാദം കൂടാതെ ഒരാൾക്കും അധികാരം പ്രയോഗിക്കരുതെന്ന ശക്തമായ സന്ദേശമാണ് നടി തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ സമൂഹത്തിന് മുന്നിലേക്ക് തുറന്നുകാട്ടുന്നത്. ബലാത്സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കൂ എന്ന വാദത്തോടുള്ള അമര്‍ഷമാണ് നടിയുടെ വാക്കുകളില്‍.
കൈയിൽ പ്ലക്കാർഡും പിടിച്ചു കൊണ്ട് ‘എന്റെ പുതിയ ലുക്ക് ഒന്ന് കാണു’ എന്ന ചിത്രമാണ് വിഡിയോയിൽ ആദ്യമുള്ളത്. അനുവാദം ചോദിക്കുന്നത് സ്റ്റൈൽ അല്ലെന്ന് പറയുന്ന പുരുക്ഷന്മാർക്കാണ് തന്റെ കോസ്റ്റിയൂമിന്റെയും മേക്കപ്പിന്റെയും ക്രെഡിറ്റ് നടി നൽകിയിരിക്കുന്നത്. കീറിയ വസ്ത്രവും ശരീരമാസകലം രക്തകറയും നഖക്ഷതങ്ങളുമുള്ള ബിഡിതയുടെ ചിത്രം സമൂഹത്തിന് മുന്നിൽ ശക്തമായ സന്ദേശം നൽകുകയാണ്.
‘ബലാത്സംഗം തെറ്റാണ്, അതാണ് നമ്മള് നമ്മളെതന്നെയും സമൂഹത്തെയും പഠിപ്പിക്കേണ്ടത്. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അനുവാദം നല്‍കാനും നല്കാതിരിക്കാനുമുള്ള അവകാശവും എല്ലാ സ്ത്രീകളുടെയും ജന്മാവകാശമാണ്. ഭക്ഷണവും താമസവും പോലെതന്നെ വളരെ അടിസ്ഥാനപരമായ ഒന്നാണ് അതും. മറ്റുള്ളവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ ഞങ്ങള്‍ യന്ത്രങ്ങളല്ല, ഞങ്ങളും മനുഷ്യരാണ്’ , വിഡിയയോയെക്കുറിച്ച് ബിഡിത പറയുന്നു.
English summary: Actress BIdita Baja viral photo
‘You may also like this video’