നടിയെ ആക്രമിച്ച കേസ്‌: വനിത ജഡ്ജിയുടെ സ്ഥലം മാറ്റം ഹൈക്കോടതി മരവിപ്പിച്ചു

Web Desk

കൊച്ചി

Posted on June 24, 2020, 5:32 pm

നടിയെ ആക്രമിച്ച കേസ്‌ വാദം കേൾക്കുന്ന വനിത ജഡ്ജിയുടെ സ്ഥലം മാറ്റം ഹൈക്കോടതി മരവിപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസിന്റെ സ്ഥലം മാറ്റമാണ് ഹൈക്കോടതി മരവിപ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾക്ക് ഇടയിലായിരുന്നു സ്ഥലം മാറ്റം.

കോഴിക്കോട് പോക്‌സോ കോടതി ജഡ്ജിയുടെ ചുമതലയിൽ ആയിരുന്നു നേരെത്തെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം വിചാരണ നടപടിയെ ബാധിക്കും എന്നത് കണക്കിലെടുത്താണ് ഉത്തരവ്. ഹൈ​ക്കോ​ട​തി​യു​ടെ മു​ന്‍ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ വ​നി​താ ജ​ഡ്ജി ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ച​ത്.

ENGLISH SUMMARY:actress case judge will con­tin­ue
You may also like this video