Web Desk

കൊച്ചി

March 09, 2020, 4:28 pm

നടിയെ ആക്രമിച്ച കേസ്; ബിന്ദു പണിക്കർ മൊഴി മാറ്റി

Janayugom Online

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടി ബിന്ദു പണിക്കർ കൂറുമാറി. പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രത്യേക കോടതിയിൽ നടക്കുന്ന രഹസ്യ വിചരാണയ്ക്കിടെ ബിന്ദു പണിക്കർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

സാക്ഷിയായ ബിന്ദു പണിക്കർ നേരത്തെ നൽകിയ മൊഴി തള്ളിപ്പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ നടനും അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ഭാരവാഹിയുമായ ഇടവേള ബാബുവും കൂറുമാറിയിരുന്നു.