നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം ഇന്ന് നടക്കും

Web Desk

കൊച്ചി

Posted on February 28, 2020, 9:53 am

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സാക്ഷികളായ നടൻ കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ, ഗീതു മോഹൻ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. കേസിൽ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത്.

അഞ്ച് വർഷം മുമ്ബ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവർത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. കേസിൽ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യർത്ഥന കണക്കിലെടുത്ത് സിബിഐ ജഡ്ജിയായ ഹണി എം വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: actress case fol­low up

you may also like this video