നടിയെ അക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബനെ ഇന്ന് വിസ്തരിക്കും. സാക്ഷി വിസ്താരത്തിനായി ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കായിനാല്‍ അവധി നല്‍കണമെന്ന് താരം പിന്നീട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
കേസ് അന്വേഷണവേളയില്‍ നടന്‍ ദിലീപിനെതിരായി കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരുന്നു. ദിലീപ് ഇടപെട്ട് നടിയുടേയും മഞ്ജു വാര്യരുടേയും അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു മൊഴി. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പ്രത്യേക കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടൻ സിദ്ദീഖിന്റെയും ബിന്ദു പണിക്കരുടേയും സാക്ഷി വിസ്താരത്തിന് തിയതി നിശ്ചയിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിസ്താരം മാറ്റിവെച്ചു. ബിന്ദു പണിക്കരെ ഇന്ന് വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരവും മാറ്റിവെച്ചിരുന്നു. മൊഴി നല്‍കാനായി ഭാമ കഴിഞ്ഞ ദിവസം കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് വിസ്താരം മാറ്റുകയായിരുന്നു.
English Summary; actress case, kunchacko boban will give statement today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.