Web Desk

ന്യൂഡൽഹി

August 04, 2020, 4:07 pm

നടിയെ അക്രമിച്ച കേസിന്റെ വിചാരണ: ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു

Janayugom Online

നടിയെ അക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രീം കോടതി സമയം നീട്ടി നല്‍കി. ആറു മാസം കൂടിയാണ് സാവകാശം നല്‍കിയത്. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിചാരണ നീട്ടി കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മൂന്ന് മാസം കൂടി വിചാരണ പൂര്‍ത്തിയാക്കാൻ സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതി ജഡ്ജിയെ കോടതി സമീപിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍, കോവിഡ് ബാധിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാൻ സമയം നീട്ടി കിട്ടണമെന്ന് ജഡ്ജി കോടതിയെ അറിയിച്ചത്.പ്രതികളായ ദിലീപും മറ്റും പല തവണ മേല്‍ കോടതികളിടക്കം ഹര്‍ജി നല്‍കിയതിനാല്‍ കേസിന്റെ വിചാരണ രണ്ടര വര്‍ഷത്തോളം വൈകിയാണ് തുടങ്ങിയത്.

ENGLISH SUMMARY: ACTRESS CASE; S.C EXTENDS 6 MONTHS COURT TRIAL

YOU MAY ALSO LIKE THIS VIDEO