യുവനടിയെ ആത്മഹത്യ ചെയ്‌ത നിലയിൽ‍ കണ്ടെത്തി

Web Desk

കൊല്‍ക്കത്ത

Posted on February 12, 2020, 2:34 pm

പ്രശസ്ത ബംഗാളി യുവനടിയെ ആത്മഹത്യ ചെയ്‌ത നിലയിൽ‍ കണ്ടെത്തി. സുബര്‍ണ ജഷ് (23) നെയാണ് ബര്‍ദ്വാനിലെ വസതിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിൽ വീട്ടുകാരാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു വേഷം ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡീഷനുകളില്‍ പങ്കെടുത്തിരുന്നു. ‘മയൂര്‍പംഘി’ എന്ന സീരിയലില്‍ നായികയുടെ സുഹൃത്തായും അഭിനയിച്ചിരുന്നു. എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും തന്നെ കിട്ടാത്തതിനാല്‍ കുറച്ചു നാളുകളായി വിഷമത്തിലായിരുന്ന സുബര്‍ണ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

അതേസമയം തിങ്കളാഴ്ച തന്നെ നടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും സംശയകരമായ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. നടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Eng­lish Sum­ma­ry: actress sub­ar­na jash com­mits sui­cide

YOU MAY ALSO LIKE THIS VIDEO