16 April 2024, Tuesday

Related news

January 21, 2024
October 13, 2023
September 3, 2023
September 1, 2023
August 25, 2023
August 13, 2023
August 4, 2023
February 23, 2023
February 11, 2023
December 24, 2022

ചൈനയില്‍ നികുതി വെട്ടിച്ച നടിക്ക് 338 കോടി പിഴ

Janayugom Webdesk
ബെയ്ജിങ്
August 28, 2021 6:34 pm

നികുതി വെട്ടിപ്പ് നടത്തിയതിന് പ്രമുഖ ചൈനീസ് നടി ഷെങ് ഷുവാങിന് 4.60 കോടി ഡോളര്‍ (ഏകദേശം 338 കോടി രൂപ) പിഴ ചുമത്തി. ചൈനീസ് സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി സെലിബ്രിറ്റികളുടെ നികുതിവെട്ടിപ്പിനെതിരെ സര്‍ക്കാര്‍ നടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാക്കിയിരുന്നു.

ചൈനയില്‍ സാമ്പത്തിക അസമത്വം രൂക്ഷമാകുന്നുവെന്ന വിലയിരുത്തലുകളെത്തുടര്‍ന്നാണ് നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഷെങ് പങ്കെടുത്ത ചിത്രങ്ങളും ടെലിവിഷന്‍ പരമ്പരകളും സംപ്രേഷണം ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019ലും 2020ലും നികുതിയില്‍ കൃത്രിമം കാണിച്ചതിനും വരുമാനം വെളിപ്പെടുത്താതിരുന്നതിനുമാണ് നടിയ്ക്ക് വന്‍ തുക പിഴ ചുമത്തിയത്. തായ്‌വാനീസ് നാടകമായ ‘മെറ്റിയര്‍ ഷവര്‍‘ന്റെ റീമേക്കിലൂടെയും നിരവധി ഹിറ്റ് പരമ്പരകളിലൂടെയും പ്രശസ്തയാണ് 30കാരിയായ ഷെങ് ഷുവാങ്. ചൈനയിലെ മറ്റൊരു പ്രമുഖ നടിയായ ഷാവോ വെയ് അടക്കമുള്ളവര്‍ക്കെതിരെയും ഉടന്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

Eng­lish sum­ma­ry; Actress fined Rs 338 crore for tax eva­sion in China

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.