ആദായ നികുതി വകുപ്പ്‌ ക്ലീൻ ചിറ്റ്‌ നൽകിയതിനു പിന്നാലെ വിജയുടെ യഥാർത്ഥ പ്രതിഫലം പുറത്തു വിട്ട്‌ നടി ഖുശ്ബു

Web Desk
Posted on March 15, 2020, 1:29 pm

തമിഴ് സൂപ്പര്‍താരം വിജയ് സിനിമകളില്‍ അഭിനയിച്ചതിന് കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു. വിവാദമായ് മാറിയ ബിഗിലിന്റേയും മാസ്റ്ററിലേയും പ്രതിഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയിന് ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വിജയ്‌യുടെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു ആരാധകര്‍ക്കായി വിവരങ്ങള്‍ പങ്കുവെച്ചത്.

സൂപ്പര്‍ഹിറ്റായി മാറിയ ബിഗിലിന് വേണ്ടി വിജയ് 50 കോടിയാണ് പ്രതിഫലമാണ് വാങ്ങിയത് എന്നാണ് ഖുശ്ബു വ്യക്തമാക്കിയത്. താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം മാസ്റ്ററിന് 80 കോടിയും കൈപ്പറ്റിയിട്ടുണ്ട്. നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

വിജയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു ബി?ഗില്‍. ഇത് വന്‍ വിജയം നേടിയിരുന്നു. ചിത്രത്തിന് താരം വാങ്ങിയ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് താരത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ഏപ്രില്‍ 9 നാണ് പുറത്തിറങ്ങുന്നത്. ഈ രണ്ടു ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ഇന്നലെയാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്.

മാസ്റ്ററിന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്‌യിനെ കസ്റ്റഡിയിലെടുത്തത്. ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു തിരച്ചില്‍ നടന്നത്. നീലാങ്കരയിലും സാലിഗ്രാമത്തുമുള്ള വീടുകളില്‍ തിരച്ചില്‍ നടത്തി. നടനെ നീണ്ട 30 മണിക്കൂറോളം ചോദ്യംചെയ്തു. ഒടുവില്‍, അനധികൃത പണമൊന്നും കണ്ടെത്താനാവാതെ മടങ്ങുകയും ചെയ്തിരുന്നു.

ENGLISH SUMMARY: Actress Khush­boo releas­es Vijaya’s real income

YOU MAY ALSO LIKE THIS VIDEO