May 28, 2023 Sunday

Related news

February 23, 2023
February 11, 2023
January 8, 2023
December 24, 2022
December 18, 2022
November 13, 2022
October 18, 2022
October 17, 2022
October 16, 2022
October 12, 2022

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ സീരിയൽ നടി തലയ്ക്കടിച്ച് കൊന്നു

Janayugom Webdesk
January 1, 2020 2:23 pm

ചെന്നൈ: വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ ടെലിവിഷൻ നടി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ് സീരിയലുകളിലും മറ്റും ചെറിയ വേഷങ്ങൾ ചെയ്തു വരികയായിരുന്ന എസ് ദേവിയാണ് ഫിലിം ടെക്നീഷ്യനായ എം രവിയെ കൊലചെയ്തത്. മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്.

സീരിയൽ രംഗത്ത് എത്തിയതോടെയാണ് രവിയും ദേവിയും തമ്മിൽ പ്രണയത്തിലാകുന്നത്. വർഷങ്ങളോളം ഈ ബന്ധം തുർന്നു പോരുകയായിരുന്നു. എന്നാൽ അടുത്തിടെ ദേവിയുടെ ഭർത്താവ് ഈ വിവരം അറിഞ്ഞതോടെ ദേവിയെ സീരിയലുകളിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കുകയായിരുന്നു. തുടർന്ന് ടൈലറിംങ് ജോലി നോക്കി വരികയായിരുന്ന ദേവിയെ രവി ശല്യം ചെയ്യാൻ തുടങ്ങി. താനുമായുള്ള ബന്ധം തുടരാൻ അയാൾ രവിയെ നിർബന്ധിച്ചു. ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ് പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചുവരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു.

കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ എത്തിയ ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് രവിയുടെ തല അടിച്ച് തകർക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്ന് രവി ഉടൻ തന്നെ മരിച്ചു. മരണം ഉറപ്പായതോടെ ദേവി പൊലീസിൽ കീഴടങ്ങി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കൊലപാതകത്തിന് കൂട്ടുനിന്ന ദേവിയുടെ ഭർത്താവ് ബി.ശങ്കർ,സഹോദരി എസ് ലക്ഷ്മി, ലക്ഷ്മിയുടെ ഭർത്താവ് സവാരിയാർ എന്നിവരെ അറസ്റ്റ് ചെയതു.

you may also like this video

Eng­lish sum­ma­ry: actress kills boy friend in chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.