റംസിയുടെ ആത്മഹത്യ; നടി ലക്ഷമി പ്രമോദിന്റെ ജാമ്യം സ്റ്റേ ചെയ്തു

Web Desk

കൊല്ലം

Posted on October 20, 2020, 2:44 pm

കൊല്ലം കൊട്ടിയം റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷമി പ്രമോദിന്റെ ജാമ്യം സ്റ്റേ ചെയ്തു. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ലക്ഷമി പ്രമോദിന്റെ ഭര്‍ത്താവ്, അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിന്റെയും മാതാപിതാക്കള്‍ക്ക് കൊല്ലം സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു ഹാരിസും റംസിയും എന്നാല്‍ വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറിയതിനെ തുടര്‍ന്ന് റംസി ആത്മഹത്യ ചെയ്യുകയായിരുന്നു. സെപ്തംബര്‍ മാസം മൂന്നാം തീയതിയാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തികമായി ഉയര്‍ന്ന ആലോചന വന്നപ്പോള്‍ ഹാരിസ് റംസിയെ വഞ്ചിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സീരിയല്‍ താരം ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്നാണ് ആരോപണം. 

ENGLISH SUMMARY:Actress Lak­sh­mi Pramod­’s bail has been stayed
You may also like this video