വിഷം കഴിച്ച് നടി ആത്മഹത്യ ചെയ്തു ; മരണം കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്ത്

Web Desk

ബംഗളൂരു

Posted on June 03, 2020, 9:24 am

പ്രണയബന്ധം തകര്‍ന്ന നിരാശയില്‍ നടിയും ടെലിവിഷൻ അവതാരകയും മോഡലുമായ ചന്ദന(29) ആത്മഹത്യ ചെയ്തു. കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് നടി വിഷം കഴിക്കുകയായിരുന്നു. വിഷം കഴിക്കുന്ന വീഡിയൊ നടി മരിക്കുന്നതിന് മുമ്പ് മാതാപിതാകള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചു നല്‍കിയിരുന്നു.

എന്നാല്‍ അവര്‍ എത്തി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കാമുകന്‍ 5 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് പലപ്പോഴായി വാങ്ങി ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയായിരുന്നു എന്ന് ആരോപിച്ചു. മരണത്തിനന്റെ ഉത്തരവാദി കാമുകനാണെന്ന് വീഡിയോയിലൂടെ അറിയിച്ചു. പ്രേരണാകുറ്റത്തിന് നടിയുടെ കാമുകൻ ദിനേഷിനെതിരേ പൊലീസ് കെസെടുത്തു. കാമുകന്‍ ഒളിവിലാണ്.

ENGLISH SUMMARY: actress made sui­cide
You may also like this video