March 28, 2023 Tuesday

പ്രതിഷേധം ഫലം കണ്ടു, പാചകക്കാരിയുടെ റോളിൽ നിന്നും മാളവികയ്ക്ക്‌ മോചനം കിട്ടി

Janayugom Webdesk
April 29, 2020 1:34 pm

സങ്കല്‍പ്പങ്ങളില്‍ പോലും സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നു. ഈ ലിംഗഭേദം എന്നില്ലാതാവും. ചോദിക്കുന്നത് നടി മാളവിക മോഹനാണ്. മാസ്റ്റര്‍ സിനിമയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി സാങ്കല്‍പ്പിക ക്വാറന്റീന്‍ വീട് വിഭാവനം ചെയ്ത പോസ്റ്ററിനെതിരെയാണ് താരം രംഘത്തെത്തിയത്. നടന്‍മാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാഗ്യരാജ്, സംവിധായകന്‍ ലോകേഷ് കനകരാജ് മാളവിക എന്നിവരാണ് ഒരാരാധകന്‍ ഒരുക്കിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പുരുഷന്‍മാരെല്ലാം ലൂഡോകളിക്കുകയും പാട്ടുകേള്‍ക്കുകയും ചെയ്ത് സമയം ചിലവഴിക്കുമ്പോള്‍ മാളവിക അടുക്കളയില്‍ പാചകത്തിലാണ്.

ഇതിനെതിരെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു സാങ്കല്‍പിക മൂവി ഹൗസില്‍ പോലും സ്ത്രീയുടെ ജോലി പാചകമാണ് ഈ ലിംഗഭേദം എന്നില്ലാതാകുമെന്നാണ് താരം ചോദിക്കുന്നത്. മാളവികയുെ വിമര്‍ശനം വലിയ രീതിയില്‍ ചര്‍ച്ചയായി. പിന്നീടിയാള്‍ പോസ്റ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്തു. മാളവിക പുസ്തകം വായിച്ചിരിക്കുന്നതായാണ് പിന്നീട് വന്ന പോസ്റ്ററിലുള്ളത്. ഈ പോസ്റ്റര്‍ തനിക്ക് ഇഷ്ടമായെന്നും വായന തന്റെ ഇഷ്ടവിനോദമാണെന്നും താരം പയുന്നു. കോവിഡ് ഭീതിയില്‍ എല്ലാ സിനിമകളുടെയും റിലീസുകള്‍ മാറ്റിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 9നാണ് മാസ്റ്റര്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് ഇത് മാറ്റി വെക്കുകയായിരുന്നു.


Eng­lish Sum­ma­ry: actress malavi­ka mohan against quar­an­tine house poster
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.