ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ അവതാരകയായി മാറിയ മീര അനിൽ വിവാഹിതയാകുന്നു. മീരയുടെ വിവാഹ നിശ്ചയ വീഡിയോ പുറത്തു വന്നതോടെയാണ് വിവരം ആരാധകർ അറിയുന്നത്. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ അപരിപാടികൾ എന്നിവയിലൂടെ പ്രശസ്തയായ മീര മിലി എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തും ചുവടുവെച്ചത്. ഇതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് മീര.
പിങ്ക് സാരിയുടുത്ത് സുന്ദരിയായി വിവാഹനിശ്ചയത്തിനെത്തിയ മീരയുെട വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വിഷ്ണുവാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുത്തത്. സിനിമാ ലോകത്ത് നിന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ചടങ്ങിനെത്തിയിരുന്നു.നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളിലൂടെ സിനിമയിലും എത്തുകയായിരുന്നു.
English summary: actress meera anil got engaged
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.