തമിഴ് സിനിമകളിലൂടെ മലയാളി മനസിലേയ്ക്ക് ചേക്കേറിയ നായികയാണ് മേനക. എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായിക. നിർമ്മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ച് മേനക കുടുംബിനിയായി മാറി. ഇടയ്ക്ക് ചില ചിത്രങ്ങളിലൂടെ സിനിമകളിൽ മുഖം കാണിക്കുമെന്ന് അല്ലാതെ സിനിമ മേഖലയിൽ അത്ര സജീവമല്ല മേനക. ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന താര വിവാഹമോചനകളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി. സെലിബ്രിറ്റി താരങ്ങളുടെ വിവാഹവും വിവാഹമോചന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്, ഇപ്പോള്‍ സിനിമ താരങ്ങളുടെ കുടംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ചയുടെ കാരണം വ്യക്തമാക്കുകയാണ് മേനക.
താരങ്ങൾ ഉൾപ്പടെ ഏതൊരു വ്യക്തിയെയും വിവാഹ മോചനത്തിലേക്ക് നയിക്കുന്നതിന് പിന്നിൽ ഈഗോയാണെന്ന് നടി മേനക പറയുന്നു. ‘പുതിയ തലമുറ തുല്യതക്ക് വേണ്ടി മറ്റൊരാള്‍ക്ക് വിധേയപ്പെടാനോ,? അടങ്ങാനോ താത്പര്യപ്പെടുന്നില്ല. ഞങ്ങള്‍ക്കും പ്രാതിനിധ്യം വേണം എന്ന് ചിന്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്നങ്ങളാണ്’ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് മേനക സുരേഷ് പറഞ്ഞു.പരസ്പരം വിട്ടുകൊടുക്കാനുള്ള മനസ്സ് പലർക്കുമില്ല. ഒരാളുടെ ഭാഗത്ത് നിന്ന് ഒരു ക്ഷമമതി കാര്യങ്ങള്‍ എല്ലാം അവസാനിക്കാന്‍, മേനക പറയുന്നു. ഒരു സ്വകാര്യ ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേനക ഈ വിവരങ്ങൾ പങ്കു വെച്ചത്. ഫോറിന് രാജ്യങ്ങളിലൊക്കെ ഉറങ്ങി കൊണ്ടിരിക്കുമ്പോള്‍ കൂര്‍ക്കം വലിച്ചാല്‍ പോലും വിവാഹ മോചനത്തിന് അപ്ലൈ ചെയ്യാമെന്നാണ് എന്നാല്‍ നമ്മുടെ ഇന്ത്യയിലെ സംസ്കാരം ഏറെ വിഭിന്നമാണെന്നും മുമ്പ് മേനക പറഞ്ഞിരുന്നു.
English summary: Actress Menakha reveals about the divorce of film stars
YOU MAY ALSO LIKE THIS VIDEO