Web Desk

June 02, 2020, 3:56 pm

നടി മിയ വിവാഹിതയാകുന്നു, വരനുമൊത്തുള്ള ‘രഹസ്യ വിവാഹ നിശ്ചയ’ചിത്രങ്ങൾ പുറത്ത്‌

Janayugom Online

മലയാളത്തിന്റെ പ്രിയ നടി മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ അശ്വിൻ ഫിലിപ്‌ ആണ്‌ മിയയുടെ വരൻ. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും സെപ്തംബറിൽ വിവാഹം ഉണ്ടാകുമെന്നുമാണ്‌ പുറത്തു വരുന്ന വാർത്തകൾ. അതേ സമയം വിവാഹ വാർത്ത ഔദ്യോഗികമായി മിയയും കുടുംബവും പുറത്തു വിട്ടിട്ടില്ല.

നേരത്തെ നിശ്ചയിച്ച പ്രകാരം ലോക്ഡൗൺ സാഹചര്യത്തിലും വിവാഹ നിശ്ചയം നടത്തുകയായിരുന്നുവെന്ന് നടിയോട്‌ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. നിശ്ചയം നീട്ടിക്കോണ്ടു പോകാൻ താൽപര്യമില്ലായിരുന്നുവെന്നും അശ്വിന്റെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നതെന്നും വാർത്തകളിൽ പറയുന്നു.

അൽഫോൺസാമ്മ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക്‌ എത്തിയ മിയ പാലാ സ്വദേശിയാണ്‌. ചുരുങ്ങിയ കാലം കൊണ്ട്‌ മലയാള പ്രേക്ഷകർക്കിടയിൽ ഇഷ്ടതാരമായി മാറിയ മിയ വിശുദ്ധൻ, പാവാടാ, ബ്രദേഴ്സ്‌ ഡേ, പട്ടാഭിരാമൻ, ഡ്രൈവിംഗ്‌ ലൈസൻസ്‌ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്‌.

ലോക്ഡൗൺ കാലത്ത്‌ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയതിൽ പരിഭവം ഉണ്ടെങ്കിലും വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്‌ ആരാരാധകർ.

YOU MAY ALSO LIKE THIS VIDEO