Web Desk

കൊല്‍ക്കത്ത

August 01, 2021, 4:14 pm

പോണ്‍ റാക്കറ്റ്‌ നടത്തിയ ബംഗാളി നടി നന്ദിത ദത്ത അറസ്‌റ്റില്‍

Janayugom Online

മോഡലുകളെ വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച യുവ നടി അറസ്റ്റില്‍. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നീലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്തയാണ്‌ അറസ്റ്റിലായത്‌. ഇവരെ നാന്‍സി ബാബി എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവരുടെ കൂട്ടാളിയായ മൈനാക്‌ ഘോഷും അറസ്‌റ്റിലായിട്ടുണ്ട്‌. രണ്ട്‌ മോഡലുകള്‍ കഴിഞ്ഞ മാസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌.

ഇവരെ  ഒരാഴ്‌ച പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ നീലച്ചിത്രങ്ങള്‍ വിറ്റിട്ടുണ്ടോയെന്നും വലിയ റാക്കറ്റിലെ അംഗങ്ങളാണോയെന്നും പരിശോധിച്ച്‌ വരികയാണ്‌. രാജ്‌കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്‌. പണവും പ്രശസ്‌തിയും ആഗ്രഹിച്ച്‌ വരുന്ന പെണ്‍കുട്ടികളെ വ്യാജ വാഗ്‌ദാനങ്ങളില്‍ കുടുക്കിയാണ്‌ ഇവര്‍ തങ്ങളുടെ സംഘത്തിലെത്തിക്കുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു.

Eng­lish summary:Actress Nan­di­ta Dut­ta arrested

You may also like this video: