June 3, 2023 Saturday

Related news

May 10, 2023
April 19, 2023
April 7, 2023
March 17, 2023
February 13, 2023
February 13, 2023
January 30, 2023
January 28, 2023
January 23, 2023
January 17, 2023

പള്ളിമണിയുടെ പോസ്റ്റർ വലിച്ചു കീറിയ സംഭവം; കടമെടുത്ത് ചെയ്തതാണ്, ഉപദ്രവിക്കരുത്; നിത്യ ദാസ്

Janayugom Webdesk
February 13, 2023 8:26 pm

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി നിത്യ ദാസ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പള്ളിമണിയുടെ പോസ്റ്റർ വലിച്ചു കീറിയ സംഭവത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് നിത്യ. കീറിയ പോസ്റ്ററിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച കണ്ണു നിറക്കുന്നതാണ്. കൈയിൽ പണം ഉണ്ടായിട്ടല്ല. ഇതൊക്കെ കടമെടുത്ത് ചെയ്തതാണ്. ഉപദ്രവിക്കരുത്, നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്വേത മേനോനും ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു.

‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്. കണ്ണു നിറക്കുന്ന കാഴ്ച്ച. കൈയില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതോക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാണ് സത്യം. ഉപദ്രവിക്കരുത്. എല്ലാം പ്രതീക്ഷയാണല്ലോ.

24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും ‘പള്ളിമണി’. ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്’- നിത്യ ദാസ് കുറിച്ചു.

ഫെബ്രുവരി 24നാണ് തിയറ്ററുകളിൽ എത്തുന്നത്. സൈക്കോ ഹൊറര്‍ ത്രില്ലർ ചിത്രമാണിത്. ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Eng­lish Sum­ma­ry: actress nithya das emo­tion­al note about pal­li­mani movie poster issue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.