കൊച്ചി: ദിനംപ്രതി സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പെരുകുമ്പോൾ അത്തരക്കാർക്ക് വ്യത്യസ്തമായ രീതിയിൽ ഒരു ബോധ വൽക്കരണം നടത്തുകയാണ് നടി പാർവതി തിരുവോത്ത്. പ്രതികൾ അനുഭവിക്കേണ്ടി വരുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയെന്ന് വിവിധ സിനിമകളിൽ ചിത്രീകരിച്ചിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളും അതിനു ലഭിക്കുന്ന ശിക്ഷയെന്തെന്നുമുള്ള പോപ്പ് കൾട്ട് തയ്യാറാക്കിയാണ് ബോധവൽക്കരണം.
you may also like this video
സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് ഡിസംബർ 11 മുതൽ 21 വരെ സൈബർ ആക്രമണങ്ങൾക്ക് എതിരെയുള്ള പ്രചരണത്തിലാണ്. No to Cyber Violence എന്ന പേരിലാണ് പ്രചരണം. ഇതിന്റെ ഭാഗമായി പോപ് കൾട്ട് തയ്യാറാക്കിയ ബോധവത്കരണ പോസ്റ്ററുകളാണ് പാർവതി ഷെയർ ചെയ്തത്. ‘നിയമം അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം സർ’ മീശമാധവനിൽ അഡ്വ. മുകുന്ദനുണ്ണിയുടെ വാക്കുകളാണിത്. ഈ വാക്കുകളെ കൂട്ടു പിടിച്ചാണ് പോസ്റ്ററുകൾ പാർവതി ഷെയർ ചെയ്തിരിക്കുന്നത്.
ദൃശ്യം സിനിമയിലെ ഇലക്ട്രോണിക് വോയറിസം
വികൃതി സിനിമയിലെ അപകീര്‍ത്തിപ്പെടുത്തല്‍
പ്രേതം സിനിമയിലെ സ്വകാര്യ ലംഘനം
ചാപ്പാക്കുരിശ് സിനിമയിലെ രംഗം
തമാശ സിനിമയിലെ ഓൺലൈൻ വെർബൽ അബ്യൂസ്
ഒരു വടക്കൻ സെൽഫിയിലെ ഓൺലൈനിൽ മറ്റൊരാളായി എത്തിയുള്ള ചതി
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.