പാര്‍വ്വതിക്ക് വധഭീഷണി 

Web Desk
Posted on October 25, 2018, 4:51 pm

പല്ലിശ്ശേരി

ന്ന് നിന്‍റെ മൊയ്തീന്‍, ടേക്ക് ഒാഫ് എന്നീ ചിത്രങ്ങളിലൂടെ  സൂപ്പര്‍ നായികാ പദവിയിലേക്കുയര്‍ന്ന പാര്‍വ്വതിക്ക് വധഭീഷണി. ഫെയ്സ്ബുക്കിലൂടെയാണ് കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ ചീത്ത വിളിച്ചും സ്ത്രീത്വത്തെ ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയത്.

ദിലീപ് വിഷയത്തില്‍ ഇപ്പോഴും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന കാരണം പറഞ്ഞാണ് ചീത്ത വിളിയും വധഭീഷണിയും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇതിനുപുറമേ ഡബ്ളിയുസിസി ഉണ്ടാക്കിയതും ആ സംഘടന പലരുടേയും ഉറക്കംക്കെടുത്തിയതുമാണ് വധഭീഷണിക്കും ചീത്ത വിളിക്കും കാരണമായി അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് നടിക്കുവേണ്ടി വാദിക്കുന്ന എല്ലാവരെയും വീട്ടില്‍ ഇരുത്തുന്നതിന് വേണ്ടി അവരുടെ അവസരങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ആദ്യ  ശ്രമം. സിനിമയില്ലെങ്കില്‍  പിന്നെ ആരും ഒന്നിനും വരില്ലെന്നാണ് വിശ്വസിച്ചിരിക്കുന്നത്. അതുകൊണ്ട് സിനിമകളില്‍ നിന്ന് ആദ്യം വെട്ടിമാറ്റുക. എന്നിട്ടും ഒതുങ്ങി ജീവിച്ചില്ലെങ്കില്‍ ഇല്ലായ്മ ചെയ്യുക എന്ന തന്ത്രമാണ് ദുഷ്ടശക്തികള്‍  തീരുമാനിച്ചിരിക്കുന്നതുപോലും.