Saturday
23 Feb 2019

നടി പായല്‍ ചക്രബര്‍ത്തി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

By: Web Desk | Thursday 6 September 2018 4:06 PM IST


പ്രമുഖ ബംഗാളി നടി പായല്‍ ചക്രബര്‍ത്തി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. വടക്കന്‍ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്‌ച രാവിലെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.    നിരവധി ബംഗാളി സിനിമകളില്‍ വേഷമിട്ടിട്ടുള്ള പായല്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പായല്‍ വിവാഹമോചിതയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യയാണോയെന്ന സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നടി ചൊവ്വാഴ്ച്ച രാവിലെയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച്ച ഗാങ്‌ടോക്കിലേക്കു പോകുമെന്നു പറഞ്ഞിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ നടി പുറത്ത് പോകാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ നടി താമസിച്ച റൂമിന്റെ വാതിലില്‍ തട്ടി വിളിച്ചെങ്കിലും മറുപടിയൊന്നും ഇല്ലായിരുന്നു.

തുടര്‍ന്ന്, സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.പൊലീസ് റൂമിലെത്തിയപ്പോള്‍ മരിച്ച നിലയിലായിരുന്നു.

Related News