വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണം; ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പരിഗണിക്കും

Web Desk

കൊ​ച്ചി

Posted on October 30, 2020, 10:37 am

വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. വി​ചാ​ര​ണ​കോ​ട​തി​യു​ടെ ന​ട​പ​ടി പ​ക്ഷാ​പാ​ത​പ​ര​മാ​ണെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആരോപിക്കുന്നത്.

കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​സ്താ​ര​ത്തി​ൻറെ പേ​രി​ൽ കോ​ട​തി മു​റി​യി​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ന്നാ​ൽ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി നി​ശ​ബ്ദ​മാ​യി നി​ന്നു​വെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യ​ന്നു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ന​ൽ​കി​യ പ​ല മൊ​ഴി​ക​ളും കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ആരോപിക്കുന്നു.