September 28, 2022 Wednesday

മോശം പരാമർശം നടത്തിയ നടനെതിരെ പരാതിയുമായി നടി രഞ്‌ജിനി

Janayugom Webdesk
May 5, 2020 12:41 pm

മോശമായി പെരുമാറിയ നടനെതിരെ പരാതിയുമായി നടി രഞ്‌ജിനി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ തന്നെക്കുറിച്ച് മോശമായി അഭിപ്രായ പ്രകടനം നടത്തിയതിന് വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് താരം രംഗത്തു വന്നിട്ടുള്ളത്. ഇരുവരും അംഗങ്ങളായ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്.

രഞ്ജിനി നടനെതിരെ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വാർത്ത പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി വ്യക്തമാക്കി. നടന് വിശദീകരണം നല്‍കാനുള്ള അവസരമൊരുക്കുകയാണ് താൻ ഇപ്പോൾ ചെയ്തതെന്നും നടി പറഞ്ഞു. എന്നാല്‍ ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.