കുട്ടിക്കാലത്ത് തനിക്ക് നേരിവേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന ‘സെക്സിസ’ത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സന. ഇതിനിടെയാണ് മൂന്ന് വയസുള്ളപ്പോൾ താൻ നേരിട്ട പീഡനത്തെ കുറിച്ച് അവർ തുറന്നുപറഞ്ഞത്. ‘സെക്സിസം’ എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് മനസിലാക്കാൻ വേണ്ടിയാണ് ബാല്യകാലത്തിലെ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞതെന്ന് സന കൂട്ടിച്ചേർക്കുന്നു.
സിനിമാ മേഖലയിലും ലൈംഗികമായി വഴങ്ങിക്കൊടുത്തില്ലെങ്കിൽ അവസരം കിട്ടില്ലെന്നാണ് സന പറയുന്നത്. താൻ മാത്രമല്ല, നിരവധി സ്ത്രീകൾ സിനിമയിൽ ഇതേ അവസ്ഥകളിലൂടെ തന്നെ കടന്നുപോയവരാണെന്നും സന പറയുന്നു. ‘സിനിമയിൽ എന്ന് മാത്രമല്ല, ഏത് മേഖലയിലും സെക്സിസം ഉണ്ട്.
സെക്സിന് അനുവാദം കൊടുത്തില്ലെങ്കിൽ ജോലി ലഭിക്കില്ലെന്ന് ദുഖത്തോടെ പങ്കുവച്ച എത്രയോ സ്ത്രീ സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഓരോ ദിവസവും ഓരോ സ്ത്രീയും സെക്സിസത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നും താരം പറയുന്നു. 1997ൽ ബാലതാരമായി സിനിമയിൽ എത്തിയ സന, എന്നാൽ പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല. ‘ദംഗൽ’ എന്ന ചിത്രത്തിലെ വേഷമാണ് സനയെ പ്രിയതാരമാക്കി മാറ്റിയത്. ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ താരം വേഷമാണ് ചെയ്തത്.
English summary; actress reveals that she was se xua lly molested at the age of three
You may also like this video;