നടി റിയാ ചക്രവർത്തി എ​ൻ​ഫോ​ഴ്​സ്​മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി

Web Desk

മും​ബൈ

Posted on August 07, 2020, 6:00 pm

നടി റിയാ ചക്രവർത്തി എ​ൻ​ഫോ​ഴ്​സ്​മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗു​മാ​യു​ണ്ടാ​യി​രു​ന്ന സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിനായാണ് റിയ എ​ൻ​ഫോ​ഴ്​സ്​മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ൽ ഹാജരായത്.

കേ​സി​ൽ നി​ന്നും ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള റി​യ​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ ഇ​ഡി റി​യ​യ്ക്ക് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് റി​യ ഇ​ഡി ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. സു​ശാ​ന്തി​ൻറെ മു​ൻ ബി​സി​ന​സ് മാ​നേ​ജ​ർ ശ്രു​തി മോ​ദി, സു​ഹൃ​ത്ത് സി​ദ്ധാ​ർ​ഥ് പ​ട്ടാ​നി എ​ന്നി​വ​രോ​ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചു. സു​ശാ​ന്തി​ൻറെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​യ ച​ക്ര​വ​ർ​ത്തി​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ ഇ​ഡി കേ​സ് എ​ടു​ത്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. സു​ശാ​ന്തി​ൻറെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും റി​യ​യ്ക്ക് പ​ണം കൈ​മാ​റി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, സു​ശാ​ന്തി​ൻറെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യയുടെ പി​താ​വ് ഇ​ന്ദ്ര​ജി​ത്ത് ച​ക്ര​വ​ർ​ത്തി റി​യ​യു​ടെ സ​ഹോ​ദ​ര​ൻ ഷൗ​വി​ക് അ​മ്മ സ​ന്ധ്യ എ​ന്നി​വ​ർ​ക്കെ​തി​രെ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന, ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ക്ക​ൽ, ത​ട​വി​ലി​ടു​ക, മോ​ഷ​ണം, വ​ഞ്ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ.

you may also like this video